cricket

500 കടന്ന് പാകിസ്ഥാൻ

മുൾട്ടാൻ: ഇംഗ്ളണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 556 റൺസ് അടിച്ചെടുത്ത് പാകിസ്ഥാൻ. അബ്ദുള്ള ഷഫീഖ് (102), നായകൻ ഷാൻ മസൂദ് (151), ആഘ സൽമാൻ(104) എന്നിവരുടെ സെഞ്ച്വറികളുടേയും സൗദ് ഷക്കീലിന്റെ (82) അർദ്ധസെഞ്ച്വറിയുടേയും മികവിലാണ് പാകിസ്ഥാൻ ഈ സ്കോറിലെത്തിയത്. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ദിവസം കളിനിറുത്തുമ്പോൾ 96/1 എന്ന നിലയിലാണ്.