
മിക്കവാറും വീടുകളിലും സാധാരണയായി കാണാറുള്ള വിഭവമാണ് അച്ചാർ. ഒന്നിൽക്കൂടുതൽ തരത്തിലെ അച്ചാറുകൾ പതിവായി വീട്ടിൽ തയ്യാറാക്കി വയ്ക്കുന്നവരുമുണ്ട്. എന്നാൽ അച്ചാറുകൾ പെട്ടെന്ന് കേടായി പോകുന്നുവെന്നത് പലരും നേരിടുന്ന പ്രശ്‌നമായിരിക്കും. വിനാഗിരി ഉപയോഗിച്ചാലും ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലും ചിലപ്പോൾ അച്ചാറുകൾ കേടാകാറുണ്ട്. ഇനിമുതൽ ഈ ടെൻഷൻ ഇല്ലാതെ ധൈര്യമായി അച്ചാർ ഉണ്ടാക്കാം, കാലങ്ങളോളം കേടുകൂടാതെയിരിക്കാൻ ഈ സൂത്രവിദ്യ പരീക്ഷിക്കാം.
മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി തുടങ്ങി ഏതുതരം അച്ചാർ ആയാലും അവ ആദ്യം നന്നായി കഴുകി വൃത്തിയാക്കണം. ശേഷം കഷ്ണങ്ങളാക്കി വെയിൽ കൊള്ളിച്ച് ഈർപ്പം മുഴുവൻ അകറ്റണം. അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മസാലപൊടികൾ അൽപ്പം എണ്ണയൊഴിച്ച് വറുക്കുന്നത് പൂപ്പൽ പിടിക്കാതിരിക്കാൻ സഹായിക്കും. അച്ചാർ ഇട്ടുവയ്ക്കുന്ന പാത്രം ഈർപ്പമില്ലാത്തതും വെയിലത്ത് ഉണക്കിയെടുത്തതുമായിരിക്കണം. ചൂടുവെള്ളം കൊണ്ട് കഴുകിയതിനുശേഷമാണ് ഉണക്കിയെടുക്കേണ്ടത്. അച്ചാർ കോരിയെടുക്കാൻ ഉപയോഗിക്കുന്ന സ്‌പൂണിലും ഈർപ്പം ഉണ്ടാകാൻ പാടില്ല.
ഈ ടിപ്പുകൾ കൂടി പരീക്ഷിക്കാം: