
അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാടാളുകൾ നമുക്ക് ചുറ്റുമുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് ഈയൊരവസ്ഥ വരുന്നത്. ഇതിനെ പ്രതിരോധിക്കാനായി മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയെ ആശ്രയിക്കുന്ന നിരവധി പേരുണ്ട്.
കടകളിൽ നിന്ന് വാങ്ങാതെ, വീട്ടിലിരുന്നുകൊണ്ട് തന്നെ നാച്വറൽ ഹെയർ ഡൈ ഉണ്ടാക്കാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. കെമിക്കലുകൾ ഉപയോഗിക്കാത്തതിനാൽ തന്നെ പാർശ്വഫലങ്ങളെ പേടിക്കുകയും വേണ്ട.
ആവശ്യമായ സാധനങ്ങൾ
കാപ്പിപ്പൊടി
ഉലുവപ്പൊടി
നീലയമരി
നെല്ലിക്കാപ്പൊടി
ബീറ്റ്‌റൂട്ട് പൊടി
ഹെന്ന പൗഡർ
തയ്യാറാക്കുന്ന വിധം
രണ്ട് ഗ്ലാസ് വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് ഉലുവ ഇട്ടുകൊടുക്കുക. നന്നായി തിളച്ചുവരുമ്പോൾ കാപ്പിപ്പൊടിയും ചേർക്കുക. ഹൈ ഫ്‌ളെയിമിൽ മൂന്ന് മിനിട്ട് തിളപ്പിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ശേഷം അരിച്ചെടുക്കുക.
ഇനി ഒരു ഇരുമ്പ് ചീനച്ചട്ടിയെടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഹെന്ന പൗഡർ, ഒരു ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് പൗഡർ, ഒരു ടേബിൾ സ്പൂൺ നീലയമരി, ഒരു ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടി എന്നിവ ചേർക്കുക. ഇനി നേരത്തെ തയ്യാറാക്കിയിരിക്കുന്ന കാപ്പിപ്പൊടിയും ഉലുവയുമിട്ട വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുത്ത്, പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഒരു രാത്രി മുഴുവൻ ഇത് ഇരുമ്പിന്റെ ചീനച്ചട്ടിയിൽ അടച്ചുസൂക്ഷിക്കുക. രാവിലെ നരയിൽ പുരട്ടിക്കൊടുക്കാം. അതേസമയം, അലർജിയോ മറ്റോ ഉള്ളവർ പാച്ച് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ തലയിൽ തേക്കാവൂ.