
ആലപ്പുഴ: മണ്ണഞ്ചേരിയിൽ 2.3 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശി നയാബ് കെ ആണ് (36) അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ സച്ചിൻ.എസ്.എസ് ഉം സംഘവുമാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ എസ്.മധു, രാജീവ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലാൽ, ജോൺസൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനു ബാബുവുംസംഘവും ചേർന്ന് 1.2 കിലോഗ്രാം കഞ്ചാവുമായി ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി അനു എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടറിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ സുശീൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനന്തു, അഭിജിത്ത് ചന്ദ്രൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.