
ജിപ്മറിൽ
ബി.എസ്‌സി നഴ്സിംഗ്
ജിപ്മർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) പുതുച്ചേരി,ബിരുദ നാല് വർഷ ബി.എസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്സിംഗ്,ബി.എസ്‌സി അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അവസാന തീയതി 24. രജിസ്ട്രേഷൻ: jipmer.edu.in/announcement/
മെറിറ്റ്
സ്കോളർഷിപ്പ്
സർക്കാർ/എയ്‌ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ,യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകൾ,മ്യൂസിക്,സംസ്കൃത കോളേജുകൾ എന്നിവിടങ്ങളിലെ ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ പ്രവേശനം ലഭിച്ചവരിൽ നിന്ന് സ്റ്റേറ്റ് പെർമിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 31ന് അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷിക്കണം. ഫോൺ: 8921679554