
കൊച്ചി: ഉയരത്തിലേക്ക് കുതിച്ചു കൊണ്ടിരുന്ന സ്വർണ്ണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 70 രൂപയിടിഞ്ഞ് 7030 രൂപയായി. പവന് 560 രൂപ കുറഞ്ഞ് 56240 രൂപയും. രണ്ടാഴ്ചയ്ക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 5810 രൂപയായി. കല്ല് പതിപ്പിച്ച ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്വർണ്ണമാണിത്. രാജ്യാന്തര വില ഔൺസിന് 2614 ഡോളർ എന്ന നിരക്കിലേക്ക് ഇടിഞ്ഞു. ഇതാണ് കേരളത്തിലും വില ഇടിയുന്നതിലേക്ക് നയിച്ചത്. ഇന്നലത്തെ സ്വർണവിലയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജി.എസ്.ടിയും പണിക്കൂലിയും ചേർത്ത് ഒരു പവൻ സ്വർണ്ണം വാങ്ങാൻ 60,900 രൂപയാകും.
ഈ മാസം 4ന് ആണ് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 56,920 ആയിരുന്നു അന്ന് പവന് വില. 7120 രൂപയാണ് അന്ന് ഗ്രാമിന് വിലയുണ്ടായിരുന്നത്.