
തിരുവനന്തപുരം: 12 കോടി ഒന്നാംസമ്മാനമുള്ള പൂജാ ബമ്പർ വി.കെ. പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു.
ഒരു കോടി വീതം അഞ്ച് പരമ്പരകൾക്കായി രണ്ടാംസമ്മാനം നൽകും. മൂന്നാംസമ്മാനമായി 10 ലക്ഷവും (ഓരോ പരമ്പരകൾക്കും രണ്ടുവീതം), നാലാംസമ്മാനമായി മൂന്നുലക്ഷവും (അഞ്ചു പരമ്പരകൾക്ക്), അഞ്ചാംസമ്മാനമായി രണ്ടുലക്ഷവും (അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബർ നാലിന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപ. ഇന്നു മുതൽ വിപണിയിൽ ലഭിക്കും.