d

മനുഷ്യരിലെ ചില വ്യക്തിത്വ സവിശേഷതകൾക്ക് ലൈംഗിക താത്പര്യവുമായി ബന്ധമുണ്ടാകാമെന്ന് പുതിയ പഠനം. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് നാർസിസിസവും സാഡിസവും പോലുള്ള മാനസിക നിലയിലുള്ളവരിൽ ലൈംഗിക താത്പര്യവും പോണോഗ്രഫിയുടെ ഉപയോഗവും വർദ്ധിക്കുന്നതായി കണ്ടെത്തിയത്.

നാർസിസ്റ്റുകൾ എപ്പോഴും സ്വന്തം പ്രതിച്ഛായയിൽ അഭിരമിക്കുന്നരാണ്. ഇവർ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുവരാണ് സാഡിസ്റ്റുകൾ. മേൽപ്പറഞ്ഞ രണ്ടുതരത്തിലുള്ള മാനസിക നിലയുള്ളവർക്കും ലൈംഗിക താല്‍പര്യവും അശ്ലീലചിത്രങ്ങള്‍ കാണുന്ന പ്രവണതയും കൂടുതലായിരിക്കുമെന്നാണ് പഠനം പറയുന്നു

വ്യക്തിത്വ സവിശേഷതകളും ലൈംഗിക സ്വഭാവങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെയുള്ള പഠനങ്ങൾ നിർദ്ദേശിച്ചു. ലൈംഗിക പെരുമാറ്റത്തിൽ സൈക്കോപതി വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതിയിരുന്നെങ്കിലും, യഥാർത്ഥത്തിൽ നാർസിസിസത്തിനും ദൈനംദിന സാഡിസത്തിനും കൂടുതൽ പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് കണ്ടെത്തുന്നത്


സർവേയുടെ ആദ്യ ഭാഗത്തിനായി 701 പേർ പങ്കെടുത്ത രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലാണ് പഠനം നടത്തിയത്.

പഠനത്തിന്റെ രണ്ടാം ഭാഗത്തിൽ 400 പേർ പങ്കെടുത്തു. അഞ്ച് മാസത്തിന് ശേഷം 196 പേരെ വീണ്ടും പരീക്ഷിച്ചു. സ്ത്രീകളെക്കാൾ പുരുഷൻമാരിലാണ് ഇത്തരം മനോനില കൂടുതലായി പ്രകടിപ്പിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.