tata

സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഒരു കോടി ആളുകളാണ് രത്തന്‍ ടാറ്റയെ പിന്തുടരുന്നത്. ബിസിനസിനൊപ്പം മൂല്യങ്ങള്‍ക്കും സ്ഥാനം നല്‍കിയ ബിസിനസ് ഗ്രൂപ്പാണ് ടാറ്റ. അതിനാല്‍ തന്നെ സമ്പന്ന പട്ടികയില്‍ ടാറ്റയുടെ തലപ്പത്തുള്ളവരുടെ പേരുകള്‍ കാണാനും കഴിയില്ല. ഇന്ത്യയിലും വിദേശത്തും അനേകമാളുകള്‍ ആരാധിക്കുന്ന രത്തന്‍ ടാറ്റ ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് അക്കൗണ്ടുകള്‍ മാത്രമാണ് ഫോളോ ചെയ്യുന്നത്.

രത്തന്‍ ടാറ്റ ഫോളോ ചെയ്യുന്നത് സെലിബ്രിറ്റികളെയോ, ബിസിനസ് ലോകത്തെ സുഹൃത്തിനെയോ ഒന്നുമല്ല, പകരം ടാറ്റ ട്രസ്റ്റിന്റെ ഇന്‍സ്റ്റ അക്കൗണ്ടിനെയാണ്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ ഹാന്‍ഡിലാണ് ഇത്. വിശ്രമ ജീവിതം നയിക്കുന്ന രത്തന്‍ ടാറ്റ ഇപ്പോള്‍ കമ്പനിയുടെ ബിസിനസ് സ്ഥാപനങ്ങളില്‍ ഇടപെടാറില്ല. എന്നാല്‍ ജീവകാരുണ്യ വിഭാഗത്തില്‍ ശക്തമായി ഇടപെടുന്നുണ്ട്.


1892ല്‍ 130 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടാറ്റ ട്രസ്റ്റ് ആരംഭിക്കുന്നത്. 1892ല്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫണ്ട് സ്ഥാപിച്ചു. ഈ ഫണ്ട് ഇന്ത്യന്‍ പൗരന്മാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും സഹായം നല്‍കുന്നു. രണ്ടാമതായി രത്തന്‍ ടാറ്റ പിന്തുടരുന്നത് സ്‌മോള്‍ അനിമല്‍ ഹോസ്പിറ്റല്‍ sahmumbai എന്ന അക്കൗണ്ടിനേയാണ്.