
മലപ്പുറം : ജില്ലയ്ക്കകത്തും പുറത്തും നിന്നുമായി നുറുക്കണക്കിന്ന് സഞ്ചാരികൾ എത്തുന്ന ചെറുമുക്ക് ആമ്പൽപ്പാടം ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, ഓഫീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു .ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ സെക്രട്ടറി മുസ്‌തഫ ചെറുമുക്കിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെത്തുടർന്നായിരുന്നു നടപടി.
100 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ആമ്പൽപ്പാടം കാണാൻ രാപ്പകൽ വ്യത്യാസമില്ലാതെ സഞ്ചാരികളെത്തുന്നുണ്ട്. സെപ്തംബർ മുതൽ ഡിസംബർ വരെയാണ് പൂക്കാലം.ഈ സമയത്ത് ദൂരെ ദിക്കിൽ നിന്നുപോലും നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെങ്കിലും പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഇവ പരിഹരിക്കണമെന്ന ആവശ്യവും കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഒക്ടോബർ മുതൽ ജനുവരി വരെ ദേശാടന കിളികളുടെ വിഹാര കേന്ദ്രവുമാണ് ചെറുമുക്ക്. ജില്ലാ ഫോറസ്റ്റ് വകുപ്പിന്റെയും ജില്ലയിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയും അഞ്ചു വർഷമായി ഇവിടെ പക്ഷികളുടെ സർവേ സർവ്വേ നടത്തുന്നുണ്ട് . 80 ഇനം വ്യത്യസ്ത പക്ഷികളെ തിരിച്ചറിഞ്ഞിരുന്നു . ഇതും പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.