a

തിരുവനന്തപുരം:മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ക്ലീൻ ക്യാമ്പസ് ക്യാമ്പെയിൻ പദ്ധതി പബ്ലിക് ഓഫീസിൽ തുടക്കം കുറിച്ചു.പബ്ലിക് ഓഫീസിൽ സമുച്ചയത്തിൽ സംഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണ മാസ് ഡ്രൈവ് തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഗായത്രി ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എം.സുരേഷ്ബാബു, പ്രസിഡന്റ് ഷിനുറോബർട്ട്, ട്രഷറർ ജി.ഉല്ലാസ്കുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ കെ.ആർ.സുഭാഷ്,ജെ.ശ്രീമോൻ തുടങ്ങിയവർ പങ്കെടുത്തു.