d

മുംബയ്: രത്തന്റെ പ്രിയപ്പെട്ടവൻ.. ഓഫീസിലേക്കുള്ള യാത്രകളിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നതിനാൽ എല്ലാവരും 'രത്തന്റെ ഓഫീസ് കമ്പാനിയൻ' എന്ന് വിളിച്ചു. ഇന്നലെ രത്തന് അവസാന യാത്ര പറയാൻ അവനെത്തി.. രത്തന്റെ സന്തതസഹചാരിയായ നായ. മറ്റ് പ്രിയപ്പെട്ടവരോടൊപ്പം അന്ത്യോപചാരം അർപ്പിച്ചു. ഗോവൻ തെരുവിൽനിന്നാണ് രത്തന് 'ഗോവ'യെ ലഭിക്കുന്നത്. അവൻ തന്റെ പ്രിയപ്പെട്ട സന്തതസഹചാരിയായ കഥ രത്തൻ ടാറ്റ തന്നെ തന്റെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഗോവയെ കിട്ടിയ തെരുവിന്റെ ഓർമ്മയ്ക്കായി ഗോവ എന്നു വിളിച്ചു.

'ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം നായകളോടുള്ള എന്റെ സ്‌നേഹം കുറയില്ല, അവ മരണത്തിന് കീഴടങ്ങുമ്പോഴുള്ള വിഷമം എനിക്ക് താങ്ങാൻ കഴിയില്ല. അപ്പോൾ വിചാരിക്കും ഇനി നായകളെ വളർത്തണ്ട എന്ന്, പക്ഷേ അവയില്ലാതെ വീടും ഞാനും ശൂന്യതയിലാകും. അപ്പോഴാണ് ഗോവയെപ്പോലെ ഒന്ന് ജീവിതത്തിലേക്ക് വരിക' - രത്തൻ ടാറ്റ ഒരിക്കൽ പറഞ്ഞു.