apj
എ.പി.ജെ അബ്‌ദുൾകലാം സാങ്കേതികശാസ്ത്ര സർവ്വകലാശാല നാലാം 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണങ്ങൾക്കൊപ്പം കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിൽ ജനങ്ങൾക്ക് ഉപകാരപ്രദവും തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കുന്നതുമായ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു.

പറഞ്ഞു.

സാങ്കേതിക സർവകലാശാല നടപ്പാക്കുന്ന പഠന- ഗവേഷണ സ്കൂളുകൾ, ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്റർ നിർമ്മാണം, സെക്ഷൻ 8 കമ്പനി രൂപീകരണം, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സെന്റർ എന്നീ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.പി.കെ.ബിജു, അഡ്വ.ഐ.സാജു, ഡോ.ജമുന, പ്രൊഫ.ജി.സഞ്ജീവ്, ഡോ.വിനോദ് കുമാർ ജേക്കബ്, ആഷിക് ഇബ്രാഹിംകുട്ടി, ബോർഡ് ഒഫ് ഗവർണേഴ്സ് അംഗം ഡോ.ജി.വേണുഗോപാൽ, രജിസ്ട്രാർ ഡോ.എ. പ്രവീൺ, അക്കാഡമിക് വിഭാഗം ഡീൻ ഡോ.വിനു തോമസ്, പരീക്ഷ കൺട്രോളർ ഡോ. അനന്ത രസ്മി എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ

തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ സാങ്കേതികശാസ്ത്ര സർവകലാശാല നാലാം 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന 4 ബൃഹത് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കുന്നു.