cricket

തിരുവനന്തപുരം: അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ ഉത്തരാഖണ്ഡിന് എതിരെ കേരളത്തിനായി പത്തോവറിൽ 67 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി ആദിത്യ ബൈജു.വിനു മങ്കാദ് ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നാണ് ആദിത്യയുടേത്. എന്നാൽ മത്സരത്തിൽ കേരളം 131 റൺസിന്റെ തോൽവി വഴങ്ങി.

കോട്ടയം കുമരകം സ്വദേശിയായ ആദിത്യ കളിച്ചു വളർന്നത് ദുബായിലാണ്. അച്ഛൻബൈജു ജില്ല, സോൺ തലങ്ങളിൽ കളിച്ചിട്ടുണ്ട്. സ്മിതയാണ് അമ്മ.