
തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ സച്ചിൻ ബേബിയുടെ നേതൃത്വത്തിലാണ് കേരളംഇറങ്ങുന്നത്. രോഹന്‍ കുന്നുമ്മൽ, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി എന്നിവരാണ് ടീമിന്റെ ബാറ്റിംഗ് കരുത്ത്. ഇവർക്ക് ഒപ്പം മറുനാടൻ ബാറ്റർ ബാബ അപരാജിത്തും ചേരും. ആൾറൗണ്ടർമാരായ ജലജ് സക്‌സേനയും ആദിത്യ സർവാതെയാണ് മറ്റ് മറുനാടൻ താരങ്ങൾ. ബേസിൽ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കേരളത്തിന്റെ ബൗളിംഗ് നിര. മുൻ താരം ഇന്ത്യൻ അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകൻ.
മുൻ ഇന്ത്യൻ താരം വസിം ജാഫറാണ് പഞ്ചാബ് ടീമിന്റെ പരിശീലകൻ.അഭിഷേക് ശർമ്മ, അർഷദീപ് സിംഗ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രാൻ സിംഗ്, അൻമോല്‍പ്രീത് സിംഗ്, സിദ്ദാർഥ് കൗൾ തുടങ്ങിയവർ ടീമിലുണ്ട്.
ടീം- സച്ചിന്‍ ബേബി( ക്യാപ്റ്റന്‍),രോഹന്‍ കുന്നുമ്മല്‍( ബാറ്റര്‍), കൃഷ്ണ പ്രസാദ്(ബാറ്റര്‍), ബാബ അപരാജിത് (ഓള്‍ റൗണ്ടര്‍), അക്ഷയ് ചന്ദ്രന്‍ ( ഓള്‍ റൗണ്ടര്‍), മൊഹമ്മദ് അസറുദ്ദീന്‍( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), സല്‍മാന്‍ നിസാര്‍( ബാറ്റര്‍), വത്സല്‍ ഗോവിന്ദ് ശര്‍മ( ബാറ്റര്‍), വിഷ്ണു വിനോദ് ( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), ജലജ് സക്‌സേന( ഓള്‍ റൗണ്ടര്‍), ആദിത്യ സര്‍വാതെ( ഓള്‍ റൗണ്ടര്‍), ബേസില്‍ തമ്പി( ബൗളര്‍), നിഥീഷ് എം.ഡി( ബൗളര്‍), ആസിഫ് കെ.എം( ബൗളര്‍), ഫായിസ് ഫനൂസ് ( ബൗളര്‍).
അസി.കോച്ച്- രാജഗോപാൽ എം, സ്‌ട്രെങ്ത് ആന്‍ഡ് കണ്‍ഡീഷനിങ് കോച്ച്- വൈശാഖ് കൃഷ്ണ, ഫിസിയോതെറാപ്പിസ്റ്റ്- ഉണ്ണികൃഷ്ണന്‍ ആര്‍, ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ്- ഗിരീഷ് ഇ.കെ, പെര്‍ഫോമന്‍സ് അനലിസ്റ്റ്-ശ്രീവത്സന്‍ പി.ബി.
പരിശീലന വേളയില്‍ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ടെന്നും ടീം ആത്മവിശ്വാസത്തോടെയാണ് ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതെന്നും മുഖ്യ പരിശീലകന്‍ അമയ് ഖുറേസിയ പറഞ്ഞു. ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലെ ജേതാക്കളാണ്.