
തിരുവനന്തപുരം: തൊഴിൽസ്ഥലത്തെ ജീവനക്കാരുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് ശക്തമായ നിയമനിർമ്മാണവും മേലധികാരികൾക്ക് ബോധവത്കരണവും അനിവാര്യമെന്ന് ഡോ. ശശി തരൂർ എം പി പറഞ്ഞു.ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽമങ്കും കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഒഫ് ടെക്‌നോളജി കമ്പനീസും (ജി.ടെക്) ഡബ്ല്യൂ.ഐ.ഐ.ടി, എച്ച് ആർ ഇവോൾവ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടെക്‌നോപാർക്കിലെ ടെക്കികൾക്കായി വെൽബീയിംഗ് ഹെൽപ്പ് ലൈൻ ഡോ. ശശി തരൂർ ഉദ്ഘാടനം ചെയ്തു. ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ
ജിടെക് സെക്രട്ടറിയും ടാറ്റാ എൽക്സി സെന്റർ ഹെഡുമായ ശ്രീകുമാർ, എൽമങ്ക് സി.ഇ.ഒ ദിനകർ കൃഷ്ണൻ, എസ്.ആർ.കെ.എം ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. അനന്തകൃഷ്ണൻ, ഡബ്ലിയു.ഐ.ഐ.ടി, ലൈഫ് കോച്ച് മെമ്പർ അദിതി രാധാകൃഷ്ണൻ, ഐ.സി.ടി അക്കാഡമി ഒഫ് കേരള സി.ഇ.ഒ മുരളീധരൻ മണ്ണിങ്ങൽ, എച്ച്.ആർ ഇവോൾവിലെ ദീപാ നായർ, സി.ഒ.എഫ്.ജി.ജിടെക് കൺവീർ ടോണി ജോസഫ് എന്നിവർ പങ്കെടുത്തു.