
ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി
കൊച്ചി: അമേരിക്കയിലെ ഫോബ്സ് മാഗസിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിറുത്തി. പത്ത് ലക്ഷം കോടി രൂപയുടെ അടുത്താണ് ആസ്തി. ഒരുവർഷത്തിനിടെ മുകേഷ് അംബാനിയുടെ ആസ്തി 2.3 ലക്ഷം കോടി രൂപ വർദ്ധിച്ചു. 9.68 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്.
മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനം മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ്. ആസ്തി 65,130 കോടി രൂപ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 61,800 കോടി രൂപയുടെ ആസ്തിയുമായി തൊട്ടുപിന്നിലുണ്ട്. വ്യക്തിഗത ആസ്തിയിൽ മലയാളികളിൽ ഒന്നാമൻ യൂസഫലിയാണ്.
മലയാളി സമ്പന്നർ ആസ്തി
മുത്തൂറ്റ് കുടുംബം 65,130 കോടി രൂപ
എം. എ യൂസഫലി 61,800 കോടി രൂപ
ടി.എസ് കല്യാണരാമൻ 44,900 കോടി രൂപ
എസ്. ഗോപാലകൃഷ്ണൻ 36,325 കോടി രൂപ
സണ്ണി വർക്കി 29,200 കോടി രൂപ
രവി പിള്ള 28,390 കോടി രൂപ
ജോയ് ആലുക്കാസ് 28,140 കോടി രൂപ
രത്തൻ ടാറ്റയ്ക്ക് ആദരം
രത്തൻ ടാറ്റ പരിമിതികളെ ലാളിത്യം കൊണ്ട് കീഴടക്കിയ വ്യക്തിയും ഇന്ത്യ കണ്ട മികച്ച മാർഗദർശിയുമാണ്. ഇന്ത്യയുടെ വളർച്ചയ്ക്കും പുരോഗതിക്കും അദ്ദേഹത്തിന്റെ സമർപ്പണവും പ്രവർത്തനങ്ങളും എന്നും വിലമതിക്കപ്പെടും. അദ്ദേഹത്തിന്റെ സത്യസന്ധത, കാഴ്ച്ചപ്പാടുകൾ, സന്നദ്ധസേവനത്തിന്റെ പാരമ്പര്യം എന്നിവയെല്ലാം വരുംതലമുറയെ പ്രചോദിപ്പിക്കും. -   
ജോയ് ആലുക്കാസ്,
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ
ജോയ്ആലുക്കാസ് ഗ്രൂപ്പ്
സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് സ്ഥാപനങ്ങൾ മുൻഗണന നൽകേണ്ടതെന്ന് സ്വജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയാണ് രത്തൻ ടാറ്റ. യു.എസിലെ ഹാർവാർഡ് ബിസിനസ് സ്കൂളിൽ വ്യക്തിപരമായി ഇടപഴകാൻ അവസരം കിട്ടിയിരുന്നു. സാമൂഹിക സംരംഭകത്വ മേഖലയിലെ അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യം ഇസാഫ് പോലൊരു സോഷ്യൽ എന്റർപ്രൈസ് ബാങ്ക് ആരംഭിക്കുന്നതിന് ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
കെ പോൾ തോമസ്,
എം.ഡി ആൻഡ് സി.ഇ.ഒ,
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്