
കൊളംമ്പോ: ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചതായി ലോകബാങ്ക്. 2022ൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയ ശ്രീലങ്കയുടെ ഏറ്റവും വലിയ തിരിച്ചുവരവാണിത്. 2024ൽ മുൻ വർഷങ്ങളിലേക്കാളും 4.4 ശതമാനം ഉയർച്ചയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ലോക ബാങ്ക് അറിയിച്ചു. ലോകബാങ്ക് റിപ്പോർട്ട് പ്രകാരം 2025-ൽ 3.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ദാരിദ്ര്യം ക്രമേണ കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ശ്രീലങ്കയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന് ദിവസങ്ങൾക്കുള്ളിലാണ് ഈ മാറ്റം. കഴിഞ്ഞ സെപ്‌തംബർ 23നാണ് അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരമേറ്റത്. തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു ദിസനായകെയ്‌ക്ക് നേരിടാനുണ്ടായിരുന്നത്.