f

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിൽ തന്റെ എതിരാളി കമലാ ഹാരിസിനെതിരെ വിജയിച്ചാൽ വിവേക് രാമസ്വാമിക്ക് ഭരണത്തിൽ നിർണായക പങ്കുണ്ടാകുമെന്ന സൂചനയുമായി ഡോണൾഡ് ട്രംപ്. ഒക്ടോബർ ഒമ്പതിന് ഒരു പ്രചാരണ റാലിയിൽ സംസാരിച്ചപ്പോഴായിരുന്നു ട്രംപിന്റെ പരാമർശം. ഇന്ത്യൻ വംശജനായ വിവേകിനെ 'സമർത്ഥൻ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സ്താനാർത്ഥി മത്സരത്തിനിടെ അദ്ദേഹം തുടക്കത്തിൽ കടുത്ത മത്സരമാണ് നൽകിയതെന്നും അഭിപ്രായപ്പെട്ടു. ഞങ്ങളുടെ ഭരണത്തിൽ അദ്ദേഹത്തിന് മികച്ച പങ്കാളിത്തമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. പ്രധാന സർക്കാർ സംരംഭങ്ങൾക്ക് രാമസ്വാമിക്ക് മികച്ച രീതിയിൽ മേൽനോട്ടം വഹിക്കാൻ കഴിയും. അദ്ദേഹത്തിന് വലിയ ചുമതല ഏൽപ്പിച്ചാൽ, നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്ന മറ്റാരേക്കാളും മികച്ച രീതിയിൽ അദ്ദേഹം ജോലി നിർവഹിക്കുമെന്നും ട്രംപ് പറഞ്ഞു.നേരത്തെ, വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് പിന്മാറുകയും റിപ്പബ്ലിക്കൻ ലീഡ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു.