sreedharan

കണ്ണൂർ: ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് ഭാര്യ സുനിതയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് ദാരുണ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

സുനിത ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീധരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).