ss

ആർ.ജെ മഡോണക്ക് ശേഷം ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന കാളരാത്രി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഓ മൈ ഗോഡ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, സത്യ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സോളമന്റെ മണവാട്ടി സോഫിയ എന്നീ ചിത്രങ്ങൾക്ക് ശേഷം തമ്പു വിൽസൺ, ആട്ടം ഫെയിം ജോളി ആന്റണി, അഭിമന്യു സജീവ്, മരിയ സുമ എന്നിവർക്കൊപ്പം നവാഗതരായ മരിയ അഭിഷ്, അഡ്രിയൻ അഭിഷ്, ആൻഡ്രിയ അഭിഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു . ആക്ഷൻ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ഗ്രേ മോങ്ക് പിക്ചേഴ്സിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ്. ഛായാഗ്രഹണം : ലിജിൻ എൽദോ എലിയാസ്, സംഗീതം, ബി.ജി.എം: റിഷാദ് മുസ്തഫ, ലൈൻ പ്രൊഡ്യൂസർ: കണ്ണൻ സദാനന്ദൻ,പി.ആർ.ഒ: പി. ശിവപ്രസാദ്.