
ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിച്ച ഹിറ്റായി മാറിയ കള്ളനും ഭഗവതിയും
എന്ന ചിത്രത്തിന് രണ്ടാ ഭാഗം . ചാന്താട്ടം എന്ന പേരിട്ട ചിത്രത്തിൽ കള്ളനും ഭഗവതിയും
സിനിമയിൽ നായികാനായകന്മാരായ ബംഗാളി താരം മോക്ഷയും വിഷ്ണു ഉണ്ണിക്കൃഷ്ണനും രണ്ടാം ഭാഗത്തിലും എത്തുന്നു. പരുമല വലിയ പനയന്നാർകാവ് ദേവി ക്ഷേത്രത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ ചിത്രത്തിന്റെ പൂജ നടന്നു.
പ്രേക്ഷകരുടെ മനസ് കവരാൻ കള്ളൻ മാത്തപ്പനും അനുഗ്രഹം ചൊരിയാൻ ഭഗവതിയും എത്തുമ്പോൾ
ചാന്താട്ടം പ്രേക്ഷർക്ക് പുത്തൻ അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.ശാലീന സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും കള്ളനും ഭഗവതിയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മോക്ഷ മലയാളത്തിന്റെ മനസ് കീഴടക്കിയിരുന്നു. കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ ഭഗവതിയുടെ മാതൃതുല്യമായ വാത്സല്യവും സ്നേഹവും കരുതലും ആണ് പ്രേക്ഷകർ അനുഭവിച്ച് അറിഞ്ഞതെങ്കിൽ
ചാന്താട്ടത്തിൽ അതിനൊപ്പം സമൂഹത്തിലെ തിന്മകൾക്ക് എതിരെ പ്രതികരിക്കുന്ന ഭഗവതിയുടെ രൗദ്രഭാവവും രുദ്രതാണ്ഡവവും കാണാമെന്ന് ഈ സ്റ്റ് കോസ്റ്റ് വിജയൻ വ്യക്തമാക്കി.രചന - കെ.വി അനിൽ
രഞ്ജിൻ രാജ് തന്നെയാണ്ചാന്താട്ടത്തിന്റെയും സംഗീത സംവിധായകൻ . മറ്റ് അണിയറ പ്രവർത്തകരെയും നടീ നടന്മാരെയും ഉടൻ തീരുമാനിക്കും.ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഹൊറർ ഫാമിലി ത്രില്ലർ ചിത്രമായ
' ചിത്തിനി തിയേറ്ററുകളിൽ വിജയകരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ തന്നെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.