aromal

വർക്കല: പൊലീസുകാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്റ്റേഷനിലെ എസ്.സി.പി.ഒ ബിജുവിനെ കുത്തി പരിക്കേൽപ്പിച്ച ഹെൽമെറ്റ് മനു എന്ന കോവൂർ ചെമ്മരുതി മുട്ടപ്പലം ആകാശ് ഭവനിൽ ആരോമൽ (24) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 31 ന് രാത്രിയിൽ പാളയംകുന്ന് ഫാക്ടറി ജംഗ്ഷനു സമീപമാണ് സംഭവം നടന്നത്. പ്രതികളായ ആരോമലും അനീഷും സഞ്ചരിച്ചിരുന്ന ബൈക്കിനെ ബിജു ഓവർടേക്ക് ചെയ്തു. ഇതിൽ ക്ഷുഭിതരായ യുവാക്കൾ പിന്തുടർന്നെത്തി അസഭ്യം വിളിക്കുകയും കത്തികൊണ്ട് മുതുകിൽ കുത്തുകയുമായിരുന്നു. ബൈക്ക് വെട്ടിത്തിരിച്ചതിനാൽ കഴുത്തിന് കുത്തേൽക്കാതെ ബിജു രക്ഷപ്പെട്ടു. ഒളിവിലായിരുന്ന ആരോമൽ കോവൂരിൽ ഉള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അയിരൂർ എസ്.എച്ച്.ഒ ശ്യാം .എം.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രണ്ടാം പ്രതി കോവൂർ അനീഷിനെ പൊലീസ് പിടികൂടിയിരുന്നു.

ഫോട്ടോ: ആരോമൽ