
കുട്ടനാട്: ബംഗളൂരു ഐ.ടി കമ്പനിയിലെ ജീവനക്കാരിയും രാമങ്കരി സ്വദേശിയുമായ യുവതിയെ ഉൾപ്പെടെ നിരവധി ആളുകളിൽ നിന്നായി സമൂഹമാദ്ധ്യമങ്ങളിലൂടെ
10ലക്ഷത്തോളം രൂപ തട്ടിച്ച കേസിൽ രാമങ്കരി പൊലീസിന്റെ പിടിയിലായ കോയമ്പത്തൂർ സ്വദേശി സുന്ദർസിംഗ് റിമാൻഡിൽ. തട്ടിപ്പുമായി ബന്ധപ്പെട്ട്
കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം. പി.മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ രാജേഷിന്റെ നേതൃത്വത്തിൽ രാമങ്കരി ഇൻസ്പെക്ടർ വി.ജയകുമാർ.ജി, എസ് .ഐ പ്രേംജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സുനിൽകുമാർ, സി.പി.ഒ മാരായ സുഭാഷ്, വിഷ്ണു, മനു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.