a

കോട്ടക്കൽ: മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി ഇന്ത്യനൂർ മൈലാടി കാങ്കടക്കടവൻ
ഫർഹാൻ ഫായിസിനെ(26) കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യനൂരിൽ പ്രവർത്തിക്കുന്ന തിരൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ കോട്ടക്കൽ സബ് ഓഫീസ് ബാങ്കിലായിരുന്നു സംഭവം. 24.8 ഗ്രാം മുക്കുപണ്ടം വച്ച് 1,​35,​000 രൂപയും 30.9 ഗ്രാം മുക്കുപണ്ടം വച്ച് 1,​70,​000 രൂപയുമാണ് തട്ടിയെടുത്തത്. എറണാകുളം കേന്ദ്രീകരിച്ച് വലിയ തട്ടിപ്പ് സംഘം ആസൂത്രണത്തിന് പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു . സർക്കിൾ ഇൻസ്ക്ടപെക്ടർ വിനോദ് വലിയാട്ടൂർ, എസ്.ഐമാരായ
ഫദൽ റഹ്മാൻ , ശിവദാസൻ,​ ബിജു, ജിനേഷ് , ഷർമിള, എ.എസ്.ഐ പ്രദീപ്, നൗഷാദ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.