stab

ഇടുക്കി: പൂച്ചപ്രയിൽ ആദിവാസി യുവാവ് കുത്തേറ്റ് മരിച്ചു. വാളിയംപ്ലാക്കൽ ബാലൻ (കൃഷ്ണൻ ) എന്നയാളാണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.


ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെ പൂച്ചപ്രയിലെ സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. ബാലന്റെ അയൽവാസി ജയനാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അക്രമത്തിന് ശേഷം സമീപത്തെ മലമുകളിലേക്ക് ഓടിയ പ്രതി ജയനായി നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ ആരംഭിച്ചു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജയൻ ഏതാനും വർഷം മുമ്പും ബാലനെ വെട്ടിപരിക്കേൽപ്പിച്ചിരുന്നു. മദ്യപാനത്തിനിടെയുള്ള തർക്കം മാത്രമാണോ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.