തിരുവനന്തപുരം ജില്ലയിലെ ചൂഴമ്പാല എന്ന സ്ഥലത്ത് കാറ്ററിംഗ് സർവീസ് നടത്തുന്ന ഒരു സ്ഥാപനത്തിലാണ് അതിഥിയെ പിടികൂടുന്നതിനായി ഇത്തവണ വാവ സുരേഷും സംഘവും എത്തിയത്. ഇതിന് മുൻപും വാവ ഇവിടെ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.

സ്ഥാപനത്തിന് സമീപത്തായുള്ള കിണറ്റിൽ പാമ്പുകൾ വീഴുന്നത് പതിവായിരുന്നു. വീണുകഴിഞ്ഞാൽ ഇവയ്ക്ക് പുറത്ത് പോകാൻ സാധിക്കില്ല. അനേകം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഇത്തവണ കിണറ്റിൽ പാമ്പ് വീണതറിഞ്ഞ് വാവ സുരേഷ് കിണറിന് സമീപത്ത് എത്തിയതും മൂർഖൻ പാമ്പ് വെള്ളത്തിനടിയിൽ മുങ്ങി. ഏറെ പണിപെട്ടായിരുന്നു അതിനെ പുറത്തെടുത്തത്.

vava-suresh

അധികം ഉയരമില്ലാത്ത, മൂടിയില്ലാത്ത കിണറായിരുന്നു അത്. പാമ്പുകളെത്തി കിണറ്റിൽ വീഴുമെങ്കിലും അവ സമീപത്തെ വീടുകളിലേയ്ക്ക് പോവുമായിരുന്നില്ല. സമീപത്തെ വലിയ പറമ്പുകളിലേക്കാണ് ഇവിടെയെത്തുന്ന പാമ്പുകൾ കൂടുതലായി കാണപ്പെടുന്നത്. വാവയെത്തി നോക്കിയപ്പോൾ മലർന്ന് കിടക്കുകയായിരുന്നു മൂർഖൻ.

വാവയെ കണ്ടതും വെള്ളത്തിനടിയിൽ മുങ്ങി. ഓരോ തവണയും വാവയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് മറ്റാരു സ്ഥലത്ത് പതുങ്ങിയിരുന്നു. അഞ്ചുമിനിട്ടിലധികം പാമ്പുകൾക്ക് വെള്ളത്തിനടിയിൽ മുങ്ങിയിരിക്കാൻ സാധിക്കില്ല. എന്നാൽ ചേരകൾക്ക് അരമണിക്കൂറോളം മുങ്ങിക്കിടക്കാൻ സാധിക്കുമെന്ന് വാവ പറയുന്നു.

പാമ്പുകൾ ഇണചേരുന്ന നാളുകൾ തുടങ്ങാൻ പോവുകയാണ്. ഒരു പ്രാവശ്യം കൂടി ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അവർ ഇണചേരുന്നത് തുടങ്ങും. അതിനാൽ തന്നെ ഇണചേരുന്നതിന് മുൻപായി പെൺമൂർഖനെ കണ്ടെത്തിയത് ഭാഗ്യമാണെന്ന് വാവ പറയുന്നു. പാമ്പാട്ടികൾ മകുടി ഊതുന്നത് കൊണ്ടല്ല, മുട്ട് ചലിപ്പിക്കുന്നത് കാരണമാണ് പാമ്പ് എഴുന്നേറ്റ് നിൽക്കുന്നതെന്നും വാവ ഉദാഹരണം കാണിച്ചുതന്നു. പാമ്പ് കടിയേറ്റതായി സംശയം ഉണ്ടെങ്കിൽ മുറിവോ പാടോ ഉള്ള ഭാഗത്ത് കൈവച്ചുനോക്കുമ്പോൾ ചൂട് അനുഭവപ്പെടുകയാണെങ്കിൽ കടിയേറ്റതായി ഉറപ്പിക്കാമെന്നും വാവ പറഞ്ഞു. കാണുക വലിയ മൂർഖൻ പാമ്പിനെ കിണറിൽ നിന്ന് പിടികൂടുന്ന കാഴ്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.