nani

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ലോഞ്ച് നടന്നു. നാനി ഒഡേല 2 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകുന്ന പേര്. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ടീം ഒന്നിക്കുന്ന ചിത്രം ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്നു .ദസറയുടെ നിർമ്മാതാവാണ് സുധാകർ ചെറുകുറി .
ദസറയ്ക്ക് നിരവധി അവാർഡുകൾ ലഭിക്കുകയും വളരെയധികം ജനപ്രീതി നേടുകയും ചെയ്തതോടെ, ഇതേ ടീമിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രം സൃഷ്ടിക്കുന്ന ആവേശം വളരെ വലുതാണ്.
നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നാണ "നാനി ഒഡേല 2 . പി.ആർ.ഒ- ശബരി.