chiranjeevi



തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം വിശ്വംഭരയുടെ ടീസർ പുറത്ത്. ഒരു നിഗൂഢ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ ദുഷ്ട ശക്തിയോട് ഏറ്റു മുട്ടുന്ന ചിരഞ്ജീവിയെ ടീസറിൽ കാണാം.ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ദൈവിക ശ്കതിയുടെ സൂചനയും നൽകി ഹനുമാന്റെ പ്രതിമയുടെ മുന്നിൽ ഭീമാകാരമായ ഒരു ഗദയുമായി നിൽക്കുന്ന രീതിയിലാണ് ടീസർ അവസാനിപ്പിക്കുന്നത്.

സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്ഠ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായിക. അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരാണ് മറ്റ് താരങ്ങൾ.

മാസ്സ് ഫാന്റസി അഡ്വെഞ്ചർ ഗണത്തിൽപ്പെടുന്ന ചിത്രം യു .വി ക്രിയേഷൻസിന്റെ ബാനറിൽ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിക്രം റെഡ്ഡി അവതരിപ്പിക്കുന്ന ചിത്രത്തിന് ഛോട്ടാ കെ നായിഡു ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം-എം. എം. കീരവാണി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, പി.ആർ. ഒ - ശബരി.