ss

സൗബിൻ ഷാഹിറും ബേസിൽ ജോസഫും ഒന്നിച്ചെത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' എന്ന ചിത്രത്തിന്റെ രണ്ട്ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചീട്ടുകൾ കൊണ്ട് അമ്മാനമാടി നരച്ച മുടിയുമായുള്ള മേക്കോവറിൽ വേറിട്ട ലുക്കിലാണ് സൗബിൻ. പൊലീസുകാരനായാണ് ബേസിൽ . നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായി എത്തുന്നു.
ചെമ്പൻ വിനോദ്, ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം ഷൈജു ഖാലിദ്, ഗാനരചന: മുഹ്‍സിൻ പരാരി,സംഗീതം വിഷ്ണു വിജയ്‌,
പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, എഡിറ്റർ: ഷഫീഖ് മുഹമ്മദ് അലി,

അൻവർ റഷീദ് എന്‍റർടെയ്ൻമെന്റ് ബാനറിൽ അൻവർ റഷീദ് ആണ് നിർമ്മാണം. വിതരണം എ ആൻ്റ് എ. പി.ആർ.ഒ: എ.എസ് ദിനേശ്.ആതിര ദിൽജിത്ത്.