dulquer-salmaan

ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം നടൻ ദുൽഖർ സൽമാന്റെ സിനിമ തിയേറ്ററുകളിലെത്തുകയാണ്. തെലുങ്ക് സിനിമ 'ലക്കി ഭാസ്‌കർ' ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമ. കഴിഞ്ഞവർഷം ഓണത്തിന് റിലീസ് ചെയ്ത 'കിംഗ് ഒഫ് കൊത്തയാണ്' താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

ഇപ്പോഴിതാ സിനിമയിൽ നിന്ന് ഇടവേളയെടുക്കാനിടയായ കാരണം ഒരഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. 'ചെറിയൊരു ഇടവേള വേണ്ടിവന്നു. അതാരുടെയും തെറ്റല്ല. ചില സിനിമകൾ മാറിപ്പോയി. മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അതെന്റെ തെറ്റാവാം. ഞാനെന്റെ ആരോഗ്യം ശ്രദ്ധിച്ചില്ല'- ദുൽഖർ വെളിപ്പെടുത്തി. ലക്കി ഭാസ്‌കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ലക്കി ഭാസ്‌കർ എത്തുന്നുണ്ട്. വെങ്കി അട്ടലൂരിയാണ് രചനയും സംവിധാനവും. സിതാര എന്റർടെയിൻമെന്റാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഒക്‌ടോബർ 31 ദീപാവലി ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഓ​ണം​ ​റി​ലീ​സാ​യി​ ​സെ​പ്തം​ബ​ർ​ ഏഴിന് ​പുറത്തിറങ്ങാൻ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു.

ചി​ത്ര​ത്തി​ൽ​ ​ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ഭാ​സ്ക​റാ​യാണ്​ ​ദു​ൽ​ഖ​ർ​ ​എ​ത്തു​ന്നത്. എ​ൺ​പ​ത് ​കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ​സി​നി​മ​​ ​സ​ഞ്ചരിക്കുന്നത്.​ ​ബാ​ങ്ക് ​കൊ​ള്ള​യും​ ​അ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന​ ​സം​ഭ​വ​വി​​കാ​സ​ങ്ങ​ളു​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​മീ​നാ​ക്ഷി​ ​ചൗ​ധ​രി​യാ​ണ് ​നാ​യി​ക.​ ​സം​ഗീ​തം​:​ ​ജി.​വി.​ ​പ്ര​കാ​ശ്,​ ​നി​മി​ഷ് ​ര​വി​യാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​എ​ഡി​റ്റിം​ഗ്:​ ​ന​വീ​ൻ​ ​നൂ​ലി.