a

തിരുവനന്തപുരം: മദ്രസ വിദ്യാഭ്യാസം നിറുത്തലാക്കണമെന്ന ബാലാവകാശ കമ്മിഷൻ നിർദ്ദേശത്തിനെതിരെ ശക്തമായ പോരാട്ടവും നിയമപരമായ ഇടപെടലും നടത്തണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ സംവരണസംരക്ഷണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ മുൻ ഡയറക്ടറും ജമാഅത്ത് കൗൺസിൽ സ്ഥാപക നേതാവുമായ ഡോ. എം.എ.കരീമിന് അദ്ദേഹം പുരസ്കാരം നൽകി. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം.അഷറഫ്,വിഴിഞ്ഞം ഹനീഫ്, ഗുൽസാർ അഹമ്മദ് സേട്ട്,ആമച്ചൽ ഷാജഹാൻ, ഇമാം അഹമ്മദ് ബാഖവി, എം.എസ്.ഫസിൽ,അബ്ദുൽ അസീസ് മുസ്ലിയാർ, ബീമാപ്പള്ളി സക്കീർ, നേമം ജബ്ബാർ, കണിയാപുരം ഇ.കെ.മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.