
കൊച്ചി: ദീപാവലി കാലയളവിൽ രാജ്യത്തെ വിമാന ടിക്കറ്റ് നിരക്കുകൾ 20 മുതൽ 25 ശതമാനം വരെ കുറഞ്ഞു. വ്യോമയാന കമ്പനികൾ സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചതും മുൻവർഷത്തേക്കാൾ ഇന്ധന വിലയിലുയുണ്ടായ കുറവുമാണ് ഉപഭോക്താക്കൾക്ക് ലോട്ടറിയായത്. ബംഗളൂരു -കൊൽക്കത്ത റൂട്ടിലാണ് ടിക്കറ്റ് നിരക്കിൽ വലിയ കുറവുണ്ടായത്. കഴിഞ്ഞ ദീപാവലി കാലത്ത് ശരാശരി 10,200 രൂപയുണ്ടായിരുന്ന വിമാന ടിക്കറ്റ് നിരക്ക് ഇത്തവണ 6,320 രൂപയിലേക്ക് താഴ്ന്നു. ചെന്നൈ-കൊൽക്കത്ത റൂട്ടിലെ നിരക്ക് 36 ശതമാനം കുറഞ്ഞ് 5,600 രൂപയായി. മുംബയ്-ഡെൽഹി, ഡെൽഹി-ഉദയ്പ്പൂർ റൂട്ടുകളിലും നിരക്ക് ഗണ്യമായി കുറഞ്ഞു.