a

തിരുവനന്തപുരം : പാലിയം ഇന്ത്യ സംഘടിപ്പിച്ച പാലിയേറ്റിവ് കെയർ ദിനാചരണം

കോവളം ലഗൂണ ബീച്ച് റിസോർട്ടിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അഡ്വൈസർ ജില്ലി ബേണും പാലിയം ഇന്ത്യയുടെ ഗുണഭോക്താവായ രാജേഷും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 350 പേർ പങ്കെടുത്തു. പാലിയം ഇന്ത്യ ചെയർമാൻ എമിരറ്റസ് ഡോ.എം.ആർ.രാജഗോപാൽ,പാലിയം ഇന്ത്യ ചെയർമാൻ ബിനോദ് ഹരിഹരൻ,ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് സയൻസ് ഡയറക്ടർ ഡോ.സുനിൽകുമാർ.എം.എം, പാലിയം ഇന്ത്യ വോളണ്ടിയർ രമരാമപ്രദാസ് എന്നിവർ സംസാരിച്ചു.