crime

പത്തനംതിട്ട : മൊബൈൽ വാങ്ങാനെന്ന വ്യാജേന മൊബൈൽ കടയിൽ എത്തി ഫോൺ മോഷ്ടിച്ചയാളെ റാന്നി പൊലീസ് പിടികൂടി. വടശേരിക്കര ചെറുകുളഞ്ഞി വാലുങ്കൽ വീട്ടിൽ ആർ.നിമിൽ( 37 )ആണ് റാന്നി പൊലീസ് അറസ്റ്റു ചെയ്തത്. റാന്നി ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സിറ്റി സൂം എന്ന മൊബൈൽ കടയിൽ നിന്നാണ് 6800 രൂപവിലവരുന്ന ഫോൺ മോഷ്ടാവ് എടുത്തുകടന്നത്. സി.സി.ടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കടയുടമ പൊലീസിൽ നൽകിയ പരാതിയിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‌് ചെയ്തു. റാന്നി ഡി.വൈ.എസ്.പി ആർ ജയരാജ്,​ പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ,​ എസ്.ഐ സുരേഷ് ചന്ദ്രപണിക്കർ, എസ് സി.വി.പി ഒമാരായ അജാസ് ചാരുവേലിൽ, സതീഷ് സി.പി. ഒഗോകുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.