
ഹൈദരാബാദ്: അന്താരാഷ്ട്ര ട്വന്റി- 20 യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും മലയാളിയുമെന്ന ഇരട്ടനേട്ടം കുറിച്ച് സഞ്ജു സാംസൺ . ശനിയാഴ്ച ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20യിൽ വിമർശകരേയും അവഗണനകളേയും ബൗണ്ടറികടത്തി നിറഞ്ഞാടിയ സഞ്ജു വെറും 40 പന്തിൽ സെഞ്ച്വറി തികച്ച് അന്താരാഷ്ട്ര ട്വന്റി-20യിൽ ഒരിന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയും സ്വന്തമാക്കി. റിഷാദ് ഹൊസൈനെതിരെ തുടർച്ചയായി അഞ്ച് സിക്സുകൾ നേടി. മത്സരത്തിൽ 133 റൺസിന്റെ ഗംഭീര ജയമാണ് ഇന്ത്യ നേടിയത്. സ്‌കോർ: ഇന്ത്യ 297/6, ബംഗ്ലാദേശ് 164/7.
ഇനി സ്ഥിരമാകും
പത്ത് വർഷത്തോളമായി ഇന്ത്യൻ ടീമിൽ വന്നും പോയുമിരുന്ന സഞ്ജുവിന് ടീമിൽ സ്ഥാനമുറപ്പിക്കാൻ ഈ ഇന്നിംഗ്സിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
സഞ്ജുവിന്റെ വെടിക്കെട്ട്
47 പന്തുകൾ
111 റൺസ്
11 ഫോറുകൾ
8 സിക്സുകൾ
ഒരു നല്ല മനുഷ്യനെ എപ്പോഴും നിങ്ങൾക്ക് ചവിട്ടിത്താഴ്‌ത്താനാകില്ല. എപ്പോഴും സ്പെഷ്യലായ ഒരു താരത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ. സഞ്ജു സാംസൺ എപ്പോഴും എന്റെ ട്വന്റി-20 ടീമിലുണ്ടാകും.
സഞ്ജുവിനെ പിന്തുണയ്ക്കുന്ന പ്രമുഖ കമന്റേറ്റർ ഹർഷ ഭോഗ്‌ലെ എക്സിൽ
ക്യാപ്ഷൻ
ഹൈദരാബാദ് വേദിയായ ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20യിൽ സെഞ്ച്വറി നേടിയ ഇന്ത്യയുടെ മലയാളിത്താരം സഞ്ജു സാംസൺന്റെ 'മസിൽ സെലിബ്രേഷൻ'. മത്സരത്തിൽ 133 റൺസിന് ജയിച്ച ഇന്ത്യ പരമ്പര 3-0ത്തിന് തൂത്തുവാരി.