
കേരളകൗമുദിയുടെയും എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും സംയുക്താഭിമുഖ്യത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. രാവിലെ 6.30ന് ശാരദാ മഠത്തിൽ നടന്ന വിദ്യാരംഭം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വി.സി പ്രൊഫ. വി.പി. ജഗതിരാജ് ഉദ്ഘാടനം ചെയ്തു.