hair

വയസാകുമ്പോൾ മുടി നരയ്ക്കുന്നത് വളരെ സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ ഈ കാലഘട്ടത്തിൽ നിരവധി പേർക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ അകാലനര ബാധിക്കുന്നത്. ജീവിത ശെെലിയും മറ്റുമാണ് മുടി പെട്ടെന്ന് നരയ്ക്കാൻ കാരണം. നരച്ച മുടി കറുപ്പിക്കാൻ പല പരസ്യങ്ങളും കണ്ട് മാർക്കറ്റിൽ നിന്ന് കെമിക്കൽ ഡെെ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. നരച്ചമുടി പ്രകൃതിദത്ത രീതിയിൽ തന്നെ കറുപ്പിക്കാം. അതിന് ചില മാർഗങ്ങൾ ഇതാ.

വെളിച്ചെണ്ണ

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും നല്ല പ്രകൃതിദത്ത പരിഹാരമാണ് വെളിച്ചെണ്ണ. ഇത് തലയോട്ടിക്ക് ആവശ്യമായ പോഷകം നൽകുകയും മുടിക്ക് ബലം നൽകുകയും ചെയ്യുന്നു. പതിവായി വെളിച്ചെണ്ണ പുരട്ടുന്നത് മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കും.

നെല്ലിക്ക

നെല്ലിക്കയിൽ വിറ്റാമിൻസിയും ആന്റിഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്നു. നെല്ലിക്ക ജ്യൂസ് ആയി കഴിക്കുന്നതും നല്ലതാണ്. അല്ലെങ്കിൽ നെല്ലിക്ക ചേർത്ത എണ്ണ നേരിട്ട് തലയോട്ടിയിൽ പുരട്ടാം. ഇത് മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നു.

കട്ടൻ ചായ

മുടി കറുപ്പിക്കാൻ കട്ടൻ ചായ വളരെ നല്ലതാണ്. കടുപ്പം കൂട്ടി കട്ടൻ ചായ ഉണ്ടാക്കുക. അത് തണുപ്പിച്ച ശേഷം മുടി അതിൽ കഴുകണം. ശേഷം സാധാരണ വെള്ളത്തിൽ മുടി കഴുകാം.