
തൃശൂർ : ആർ.എസ്,.എസ് പഥസഞ്ചലനത്തിന്റെ ഭാഗമായുള്ള പൊതുപരിപാടിയിൽ പങ്കെടുത്ത് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ. തൃശൂർ തേക്കിൻകാട് മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ആർ.എസ്.എസ് വിശാലമായ സംഘടനയാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള പാഠങ്ങളാണ് പഠിപ്പിക്കുന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. സംഘത്തിൽ പ്രവർത്തിക്കുന്നവരെ വിശുദ്ധൻമാർ എന്നാണ് വിളിക്കേണ്ടത്. ആർ.എസ്.എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും നാട് നന്നാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന സംഘത്തിന് പ്രണാമമെന്നും അദ്ദേഹം പറഞ്ഞു.
യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആർ.എസ്,.എസ് നൽകിയ പാഠങ്ങളാണെന്നും ഇതുപോലൊരു അച്ചടക്കം തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിലേക്ക് ക്ഷണിച്ചതിന് ഔസേപ്പച്ചൻ ആർ.എസ്. എസ് നേതാക്കൾക്ക് നന്ദിയും അറിയിച്ചു.