sa

ന്യൂഡൽഹി : ഗുജറാത്തിൽ 5000 കോടി രൂപയുടെ വൻലഹരിമരുന്ന് വേട്ട,​ ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്. തായ്‌ലൻഡിൽ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. ഡൽഹിയിലേക്ക് എത്തിക്കാനാണ് കൊക്കെയ്ൻ കൊണ്ടുവന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്.

രണ്ടാഴ്ചയ്ത്തിടെ 13000 കോടി രൂപയുടെ ലഹരിമരുന്നാണ് ഡൽഹി പൊലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയ്‌നാണ് ഇക്കാലയളവിൽ പിടികൂടിയത്. രമേഷ് നഗറിൽ നിന്നാണ് നേരത്തെ മയക്കുമരുന്ന് പിടികൂടിയത്.

ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ജി.പി.എസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രതികൾ ലണ്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു. നേരത്തെ 5600 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത അതേസംഘത്തിന്റേതാണ് ഇപ്പോൾ പിടികൂടിയ ലഹരിമരുന്നെന്നാണ് പൊലീസിന്റെ നിഗമനം.