astro

അശ്വതി: പ്രവർത്തന മേഖലയിൽ ഉന്നതി പദവി ലഭിക്കും. വിദേശത്തുള്ളവരുമായി ബന്ധപ്പെടാനവസരമുണ്ടാകും. ആഭരണവില്പനകാർക്കും ഔഷധ വിൽപനക്കാർക്കും നല്ല സമയം. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. വരവിൽ കവിഞ്ഞ് ചെലവുണ്ടാകും. ഭാഗ്യദിനം വെള്ളി.
ഭരണി: ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. ദമ്പതികൾക്ക് കുടുംബസൗഖ്യം അനുഭവപ്പെടും. കലാപ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് അംഗീകാരം. കൃഷിയിൽ നിന്നു ആദായം ലഭിക്കും. ഭാഗ്യദിനം ഞായർ.
കാർത്തിക: കുടുംബജീവിതം സന്തുഷ്ടമായിരിക്കും. വിവാഹസംബന്ധമായ കാര്യങ്ങൾക്ക് തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റമുണ്ടാകും. ക്ഷേത്രം ദർശനങ്ങൾക്കും പുരാണപാരായണങ്ങളിലും പങ്കുകൊള്ളും. ഭാഗ്യദിനം ചൊവ്വ.
രോഹിണി: ജനമദ്ധ്യത്തിൽ പരിഗണന ലഭിക്കും. ആത്മീയകാര്യങ്ങൾക്ക് സമയം ചെലവഴിക്കും. മക്കൾക്ക് ഐശ്വര്യവും വിജയവും ഉണ്ടാകും. എഞ്ചിനീയറിംഗ് മേഖലയിലുള്ളവർക്ക് സമയം അനുകൂലമാകും. മാനസിക സംഘർഷം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ.


മകയിരം: ഉന്നതരായ വ്യക്തികളിൽ നിന്ന് സഹകരണമുണ്ടാകും. കൃഷിയിലൂടെയും വാടകയിനത്തിലും കൂടുതൽ നേട്ടങ്ങളുണ്ടാകും. പൊതുപ്രവർത്തനങ്ങൾക്ക് സമയവും ധനവും ചെലവാക്കും. ഊഹക്കച്ചവടത്തിൽ നിന്നും ആദായം ലഭിക്കും. ഭാഗ്യദിനം ബുധൻ.
തിരുവാതിര: പാർട്ടണർഷിപ്പ് ബിസിനസിൽ നിന്നും സാമൂഹിക പ്രവർത്തനങ്ങളിൽ നിന്നും നേട്ടം. ജോലിയിൽ സ്ഥിരീകരണം ലഭിക്കും. പൂർവ്വിക സ്വത്ത് അധീനതയിലാകും. ദൂരയാത്രകൾ തത്കാലം മാറ്റിവക്കേണ്ടി വരും. ഭാഗ്യദിനം വെള്ളി.
പുണർതം: കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുക്കും. യാത്രകൾ ഗുണകരമാകും. എല്ലാരംഗങ്ങളിലും കഴിവ് പ്രകടിപ്പിക്കും. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനിടയുണ്ട്. ഭാഗ്യദിനം ശനി.
പൂയം: സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഷെയറുകളിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. ജോലിയിൽ സ്വസ്ഥതയുണ്ടാകും. ലേഖനങ്ങൾ, സംഗീതം, അഭിനയം എന്നിവയിൽ നിന്നും നല്ല വരുമാനം പ്രതീക്ഷിക്കാം. ഭാഗ്യദിനം വ്യാഴം.


ആയില്യം: സ്ഥാനബഹുമതികൾ ലഭിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാനാകാത്ത അവസ്ഥയുണ്ടാകും. പുതിയ വീടു നിർമ്മിക്കും. സാമ്പത്തികനില ഭദ്രമാകും. ഉല്ലാസയാത്ര നടത്തും. സന്താനങ്ങൾ പരീക്ഷകളിൽ വിജയിക്കും. ഭാഗ്യദിനം ചൊവ്വ.
മകം: പുതിയ ചില ധനാഗമ മാർഗങ്ങളുണ്ടാകും. കൂട്ടുകാരുമായി ചേർന്ന് പുതിയ ബിസിനസ് തുടങ്ങും. മനസ് സദാസമയവും ബിസിനസിലോ ജോലിയിലോ മുഴുകിയിരിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരിച്ചു കിട്ടും. ഭാഗ്യദിനം ചൊവ്വ.
പൂരം: സാമ്പത്തികമായി ഈ വാരം ഗുണകരമാകും. പൊതുകാര്യങ്ങളിൽ കൂടുതൽ താല്പര്യമെടുക്കുകയും നേതൃസ്ഥാനത്ത് തുടരുകയും ചെയ്യും. പുതിയ വീട്, വാഹനം ഇവ അനുഭവത്തിൽ വന്നുചേരുന്നതാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ഭാഗ്യദിനം തിങ്കൾ.
ഉത്രം: പലവിധ കാര്യങ്ങളിലും ഇടപെടുക മൂലം മനസിന് സ്വസ്ഥത കുറയും. ധനസ്ഥിതി മെച്ചപ്പെടും. ലോണുകളും മറ്റും പെട്ടെന്ന് ശരിപ്പെടും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. പൊലീസ് വിഭാഗത്തിലുള്ളവർക്ക് പ്രമോഷൻ ലഭിക്കും. ഭാഗ്യദിനം ശനി.


അത്തം: ജോലിയിൽ ഉദ്ദേശിക്കുന്ന സ്ഥലം മാറ്റം ലഭിക്കും. വ്യവസായപരമായി യാത്ര ചെയ്യേണ്ടിവരും. പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും. ഭൂമിയിൽ നിന്നുള്ള വരുമാനത്തിൽ വർദ്ധിക്കും. കലാകാരന്മാർക്ക് അംഗീകാരം ലഭിക്കും. ഭാഗ്യദിനം വ്യാഴം.
ചിത്തിര: തൊഴിലിൽ ഉന്നതിയും അർഹിക്കുന്ന അംഗീകാരവും ലഭിക്കും. മറ്റൊരാൾക്ക് ചെയ്യുന്ന ഉപകാരം പ്രതികൂല ഫലമുണ്ടാക്കും. യാത്രാക്ഷീണം ശാരീരിക അസ്വസ്ഥതയുണ്ടാക്കും. ഭൂമിയോ വീടോ വാങ്ങാനാഗ്രഹിക്കുന്നവർ അത് സാധിക്കും. ഭാഗ്യദിനം ബുധൻ.
ചോതി: വ്യാപാരകാര്യങ്ങളിൽ പരിഷ്‌കാരങ്ങൾ വരുത്തും. കൂട്ടുകച്ചവടത്തിൽ അഭിപ്രായഭിന്നത ഉടലെടുക്കും. വാതസംബന്ധമായ അസുഖമുള്ളവർ ശ്രദ്ധിക്കണം. ജോലിയിൽ അഭിവൃദ്ധിയുണ്ടാകും. വാഹനങ്ങൾക്ക് റിപ്പയർ ആവശ്യമായി വരും. ഭാഗ്യദിനം ചൊവ്വ.
വിശാഖം: ഏജൻസി ഏർപ്പാടുകളിൽ നിന്നു വരുമാനം വർദ്ധിക്കും. സുഹൃത്തുക്കളുമായി വിനോദയാത്രകൾ നടത്തും. ശത്രുക്കളെ നിഷ്പ്രയാസം അകറ്റും. പ്രതിസന്ധി ഘട്ടങ്ങളെ ലാഘവത്തോടെ തരണം ചെയ്യും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഭാഗ്യദിനം ഞായർ.


അനിഴം: സമാധാനത്തോടുകൂടി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. എതിർപ്പുകളെ അവഗണിച്ച് മുന്നേറും. കലാകായികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും. ഭാഗ്യദിനം ബുധൻ.
തൃക്കേട്ട: സഹോദരങ്ങളിൽ നിന്നു സഹായം പ്രതീക്ഷിക്കാം. സ്വന്തം തൊഴിലിൽ വിജയിക്കും. രാഷ്ട്രീയ നേതാക്കൾക്ക് അനുയായികളുടെ പൂർണസഹകരണം ലഭിക്കും. കടബാദ്ധ്യതകൾ തീർക്കും. തൊഴിൽപരമായ യാത്രകൾ കൂടും. ഭാഗ്യദിനം തിങ്കൾ.
മൂലം: ഗാർഹികമായ അന്തരീക്ഷം തൃപ്തികരമായിരിക്കും. സർവീസുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും നേട്ടമുണ്ടാകും. വിദ്യയിൽ ഉന്നത വിജയം കൈവരിക്കും. പുതിയ വാഹനം വാങ്ങും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഭാഗ്യദിനം വെള്ളി.
പൂരാടം: പൊതുവെ ജീവിത നിലവാരം ഉയരും. ചില കരാറുകളിൽ ഒപ്പുവെക്കും. പുതിയ ആഭരണങ്ങൾ വാങ്ങും. കർമ്മരംഗത്ത് അലോസരപ്പെടുന്ന ചില സംഗതികൾ വന്നുചേരും. ശത്രുക്കളുടെ മേൽ വിജയമുണ്ടാകും. കച്ചവടസ്ഥാപനം വിപുലീകരിക്കും. ഭാഗ്യദിനം ബുധൻ.


ഉത്രാടം: തങ്ങളുടെ അധീനതയിലുള്ള വസ്തുക്കളിൽ മറ്റുള്ളവർ അധികാരം സ്ഥാപിക്കും. ഏജൻസി ഏർപ്പാടുകളിൽ നിന്നു നേട്ടങ്ങളുണ്ടാകും. ജോലിമാറ്റം പ്രതീക്ഷിക്കണം. പ്രമാണങ്ങളിൽ ഒപ്പുവെക്കും. പരസ്യങ്ങൾ മുഖേന വരുമാനം വർദ്ധിക്കും. ഭാഗ്യദിനം ശനി.
തിരുവോണം: സ്ഥലമാറ്റവും പ്രശസ്തിയും ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മനസിന് അസ്വസ്ഥയുണ്ടാക്കും. ഊഹക്കച്ചവടത്തിൽ നിന്നു ലാഭമുണ്ടാകും. ജ്യോതിഷം, വൈദ്യം എന്നീ വിഷയങ്ങളിൽ താത്പര്യം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ.
അവിട്ടം: ഗുരുക്കന്മാരിൽ നിന്ന് ആശീർവാദമുണ്ടാകും. ഗൃഹാന്തരീക്ഷം സന്തോഷകരമാകും. ബന്ധുസമാഗമവും മനസന്തോഷവും സംഭവിക്കും. സർവകാര്യങ്ങളിലും സ്ഥാനം, മിതലാഭം എന്നിവയുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
ചതയം: മന്ദീഭവിച്ചു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ലാഭത്തിലാകും. സത്യസന്ധതയോടെ പ്രവർത്തിക്കും. സംഗീതജ്ഞന്മാർക്ക് നല്ല സമയം. സുഹൃത്സത്ക്കാരങ്ങൾ നടത്തും. ക്ഷേത്ര സന്ദർശനത്തിനു സമയം കണ്ടെത്തും. ഭാഗ്യദിനം വെള്ളി.


പൂരുരുട്ടാതി: ജോലിയിൽ പദവിയും അംഗീകാരവും ലഭിക്കും. താമസസ്ഥലമോ ജോലി സ്ഥലമോ മാറാനുദ്ദേശിക്കും. ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥരിൽ നിന്നു പ്രശംസ ലഭിക്കും. വിനോദങ്ങൾക്കും കലാസ്വാദനത്തിനും സമയം ചെലവഴിക്കും. ഭാഗ്യദിനം വ്യാഴം.
ഉത്രട്ടാതി: രാഷ്ട്രീയപ്രവർത്തക്ക് നല്ല സമയം. വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും. വ്യാപാരത്തിൽ മാന്ദ്യമുണ്ടാകും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. കൃഷി നാൽക്കാലികൾ എന്നിവയിൽ നിന്നുള്ള വരുമാനത്തിൽ കുറവുണ്ടാകും. ഭാഗ്യദിനം ചൊവ്വ.
രേവതി: വാഹനത്തിൽ നിന്നു കൂടുതൽ ആദായം ലഭിക്കും. ഒന്നിലധികം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. പുതിയ സംരംഭങ്ങൾക്ക്‌ വേണ്ടി പ്രയത്നിക്കും. രോഗികൾക്ക് ആശ്വാസം അനുഭവപ്പെടും.ലോട്ടറികളിൽ ഭാഗ്യം പരീക്ഷിക്കും. ഭാഗ്യദിനം ഞായർ.