beauty

അകാലനര കാരണം ബുദ്ധിമുട്ടുന്നവർ കേരളത്തിൽ ഒരുപാടുണ്ട്. കെമിക്കൽ ഡൈ ഉപയോഗിച്ച് പലർക്കും അമിതമായ മുടികൊഴിച്ചിലും അലർജി പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. അൽപ്പം സമയം ചെലവഴിക്കാൻ തയ്യാറാണെങ്കിൽ ഉഗ്രൻ ഡൈ നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ഡൈ മുടി വളരാനും താരൻ മാറാനും ഉത്തമമാണ്.

ആവശ്യമായ സാധനങ്ങൾ

തേയിലപ്പൊടി - 2 ടേബിൾസ്‌പൂൺ

ഗ്രാമ്പു - 2 എണ്ണം

വെള്ളം - 2 ഗ്ലാസ്

കറിവേപ്പില - രണ്ട് പിടി

പച്ച നെല്ലിക്ക - 4 എണ്ണം

നീലയമരിപ്പൊടി - 1 ടേബിൾസ്‌പൂൺ

നെല്ലിക്കപ്പൊടി - 2 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ തേയിലപ്പൊടിയും ഗ്രാമ്പുവും ചേർത്ത് തിളപ്പിച്ച് കുറുക്കി ഒരു ഗ്രാസ് വെള്ളമാക്കി എടുക്കണം. ഇതിനെ അരിച്ച് തണുക്കാനായി മാറ്റി വയ്‌ക്കുക. മിക്‌സിയുടെ ജാറിൽ പച്ച നെല്ലിക്ക, കറിവേപ്പില, നീലയമരിപ്പൊടി എന്നിവയും നേരത്തേ തയ്യാറാക്കി വച്ച വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ച് അരിച്ചെടുക്കണം. ഈ മിശ്രിതം ഒരു ഇരുമ്പ് പാത്രത്തിലാക്കി നെല്ലിക്കപ്പൊടിയും ചേർത്ത് യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കി എടുക്കണം. അതേ പാത്രത്തിൽ തന്നെ ഒരു ദിവസം മുഴുവൻ ഈ ഡൈ അടച്ച് വയ്‌ക്കണം.

ഉപയോഗിക്കേണ്ട വിധം

എണ്ണയുടെ അംശമില്ലാത്ത മുടിയിൽ വേണം ഡൈ പുരട്ടിക്കൊടുക്കാൻ. മുടിയിൽ പുരട്ടി രണ്ട് മണിക്കൂറെങ്കിലും കുറഞ്ഞത് വയ്‌ക്കണം. ശേഷം ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം ലഭിക്കും.