mukesh-ambani

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശതകോടീശ്വരനും വ്യവസായിയുമാണ് മുകേഷ് അംബാനി. റിയലൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനിയും കുടുംബവും 27 നിലകളുള്ള ആന്റിലിയയിലാണ് താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ കെട്ടിടമാണ് ആന്റിലിയ. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ താമസസ്ഥലം എന്ന് വിശേഷിപ്പിക്കുന്ന മുംബയിലെ അൽതാമൗണ്ട് റോഡിലാണ് ആന്റിലിയ സ്ഥിതി ചെയ്യുന്നത്. ഏകദേശം 15,000 കോടിയിലധികം വിലമതിക്കുന്ന വസതിയാണിത്.

27 നിലകളിൽ ഒരുക്കിയിരിക്കുന്ന ആന്റിലിയയിൽ ഹെലിപ്പാഡ്, 168 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, അമ്പലം, സ്പാ, സലൂൺ, ഹോട്ടലുകൾ, 49 കിടപ്പുമുറികൾ, തിയേറ്റർ എന്നിവയുണ്ട്. ഏകദേശം 600 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. നാല് ലക്ഷം ചതുരശ്ര അടിയിലാണ് ആന്റിലിയ നിർമിച്ചിരിക്കുന്നത്.

ആന്റിലിയയ്ക്ക് ഉള്ളിലുള്ള ആഡംബര ബാർ ലോഞ്ച് ഡിസെെൻ ചെയ്തത് ഒരു ബോളിലുഡ് താരത്തിന്റെ ഭാര്യയാണെന്ന കാര്യം എത്ര പേർക്ക് അറിയാം?ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ബാർ ലോഞ്ച് ഡിസെെൻ ചെയ്തിരിക്കുന്നത്. നിതാ അംബാനിയുമായി ചേർന്നാണ് ഗൗരി ഇത് ഡിസെെൻ ചെയ്തത്. അംബാനി കുടുംബത്തിന് വേണ്ടി ആന്റിലിയയ്ക്ക് ഉള്ളിൽ ഡിസെെൻ ചെയ്തത് തനിക്ക് വലിയ സന്തോഷമായിരുന്നെന്നും ഗൗരി മുൻപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

ഗൗരി ഖാൻ ഇന്ത്യയിലെ പ്രശസ്ത ഇന്റീരിയൽ ഡിസെെനറാണ്. അംബാനി കുടുംബത്തിന് മാത്രമല്ല നിരവധി ബോളിവുഡ് താരങ്ങളുടെ വീട് ഡിസെെൻ ചെയ്യാൻ ഗൗരി സഹായിച്ചിട്ടുണ്ട്. ആലിയ ഭട്ട്, കരൺ ജോഹൻ, രൺബീർ കപൂർ തുടങ്ങിയ താരങ്ങളുടെയും വീട് ഗൗരി ഡിസെെൻ ചെയ്തതാണ്.