car

കൊച്ചി: ഇന്ത്യൻ ഉപഭോക്താക്കൾ അതിവേഗം ഓട്ടോമാറ്റിക് കാറുകളുടെ ആരാധകരാകുന്നു. വില കൂടുതലാണെങ്കിലും മാനുവൽ വാഹനങ്ങളേക്കാൾ ഓട്ടോമാറ്റിക് മോഡിലെ കാറുകൾ വാങ്ങാനാണ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് താത്പര്യമെന്ന് പുതിയ വില്പന കണക്കുകൾ വ്യക്തമാക്കുന്നു.

സുഖകരമായി നഗരങ്ങളിലും ട്രാഫിക് ബ്ളോക്കുകളിലും വാഹനം ഓടിക്കാൻ കഴിയുമെന്നതാണ് ഓട്ടോമാറ്റിക് കാറുകളുടെ പ്രത്യേകത. രാജ്യത്തെ മൊത്തം വാഹന വില്പനയിൽ 26 ശതമാനം വിഹിതം ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ വാഹനങ്ങൾ നേടി. രാജ്യത്തെ ഇരുപത് പ്രധാന നഗരങ്ങളിൽ വിൽക്കുന്നതിൽ മൂന്നിലൊന്ന് വാഹനങ്ങളും ഓട്ടോമാറ്റിക് മോഡിലുള്ളവയാണ്.


പുതിയ മോഡലുകളുമായി കമ്പനികൾ

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ്, കിയ തുടങ്ങിയ മുൻനിര കമ്പനികളെല്ലാം ഓട്ടോ വാഹന നിർമ്മാതാക്കളെല്ലാം അത്യാധുനിക സൗകര്യങ്ങളോടെ ഓട്ടോമാറ്റിക് കാറുകൾ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഹോണ്ടയുടെ മൊത്തം കാർ വില്പനയിൽ അൻപത് ശതമാനത്തിലധികം ഓട്ടോമാറ്റിക് കാറ്റഗറിയിലാണ്.

ആഗസ്റ്റിലെ ഓട്ടോമാറ്റിക് കാർ വില്പന

ടൊയോട്ട ഇന്നവോ 42,191 യൂണിറ്റുകൾ

ടാറ്റ നെക്‌സോൺ 38,046 യൂണിറ്റുകൾ

ഹ്യുണ്ടായ് ക്രെറ്റ 33,178 യൂണിറ്റുകൾ

ടാറ്റ പഞ്ച് 32,563 യൂണിറ്റുകൾ

മഹീന്ദ്ര എക്‌സ്.യു.വി 700 28,279 യൂണിറ്റുകൾ

ടൊയോട്ട ഹൈറൈഡർ 27,367 യൂണിറ്റുകൾ

കിയ സെൽറ്റോസ് 22,750 യൂണിറ്റുകൾ

മാരുതി ബെലനോ 22,162 യൂണിറ്റുകൾ

ടാറ്റ ടിയാഗോ 21,054 യൂണിറ്റുകൾ

മാരുതി ഫ്രോൻക്‌സ് 19,617 യൂണിറ്റുകൾ