market

കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി തിരിച്ചുകയറി. ഐ.ടി, ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ ഓഹരികളുടെ കരുത്തിലാണ് വിപണി മുന്നേറിയത്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 591.67 പോയിന്റ് നേട്ടത്തോടെ 81,973.05ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്‌റ്റി 163.70 പോയിന്റ് ഉയർന്ന് 25,128ൽ അവസാനിച്ചു. വിപ്രോ, ടെക്ക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ലൈഫ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം ഓഹരികളിലും മികച്ച ഉണർവുണ്ടായി.