a

കൊൽക്കത്ത: കൊൽക്കത്തയിലെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആരോഗ്യനില വഷളായ നാല് ജൂനിയർ ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 5 മുതലാണ് ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം തുടങ്ങിയത്. ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനഭംഗക്കൊലയിൽ കുടുംബത്തിന് നീതി,​ ജോലിസ്ഥലത്തെ സുരക്ഷ, കേന്ദ്രീകൃത റഫറൽ സംവിധാനം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് നിരാഹാരം.