
കൊച്ചി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യ ഇന്ന് തുടക്കമിടും. കമ്പനിയുടെ ഓഹരികൾ വിറ്റഴിച്ച് 27,600 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്. നടപ്പുവർഷം ലോകത്ത് നടന്ന രണ്ടാമത്തെ വലിയ ഐ.പി.ഒയും ഇതാണ്. ഓഹരിയൊന്നിന് 1,865 രൂപ മുതൽ 1,960 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഓഹരികൾ ഒക്ടോബർ 22ന് ലിസ്‌റ്റ് ചെയ്യും. ഇന്ത്യയിലെ പ്രവർത്തനം വിപുലീകരിക്കാൻ ഈ പണം ഉപയോഗിക്കും.