
ആരോഗ്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന സമ്പൂർണ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടാൻ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിച്ച് എതിരാളി കമലാ ഹാരിസ്. നവംബർ 5ന് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലയുടെ വെല്ലുവിളി. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് കമല കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രസിഡന്റിന്റെ ജോലി നിർവഹിക്കാൻ 59കാരിയായ കമല ആരോഗ്യപരമായും മാനസികമായും പൂർണ യോഗ്യയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.