
തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്റെ (കെ.ഒ.എ ) വൈസ് പ്രസിഡന്റ് എസ്.
എൻ. രഘുചന്ദ്രൻ നായരെ അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാൻ ഭരണ സമിതി യോഗത്തിൽ തീരുമാനമായി. കെ.ഒ.എയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നത്തിനും വിവിധ പ്രോജക്ടുകൾ അതിവേഗം നടപ്പിലാക്കുന്നതിനും വേണ്ടിയാണ് നിയമനമെന്ന് പ്രസിഡന്റ് വി.സുനിൽ കുമാർ പറഞ്ഞു.