money

കര്‍ഷകര്‍ക്ക് ആഹ്‌ളാദം, കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു

കോലഞ്ചേരി: ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് വെളിച്ചെണ്ണ വില കത്തിക്കയറിയതോടെ ഇടത്തരക്കാരുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റുന്നു. ഉള്ളി, പച്ചക്കറി, പഴവര്‍ഗങ്ങള്‍, മത്സ്യം എന്നീ പ്രധാന ഭക്ഷ്യ വിലക്കയറ്റത്തില്‍ വലയുന്ന കുടുംബങ്ങള്‍ക്ക് ഇരട്ടപ്രഹരമാണിത്.

ഒരു മാസം മുമ്പ് 45 48 വരെയായിരുന്ന പൊതിച്ച തേങ്ങയുടെ വില 65 രൂപ കവിഞ്ഞു. ഒരാഴ്ചയ്ക്ക് മുമ്പ് 180ല്‍ നിന്ന വെളിച്ചെണ്ണ വില 240 രൂപയിലെത്തി. വില ഇനിയും ഉയരുമെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.

തേങ്ങ കിട്ടാനില്ല

വിളവ് കുറഞ്ഞതോടെ നാട്ടില്‍ തേങ്ങ കിട്ടാനില്ല. തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള തേങ്ങ വരവും കുറഞ്ഞു. ലക്ഷദ്വീപില്‍ നിന്നും ആവശ്യത്തിന് തേങ്ങ എത്തുന്നില്ല. ഒന്നിടവിട്ട വര്‍ഷമാണ് തെങ്ങിന് നല്ല വിളവ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പാണ്ടിത്തേങ്ങയുടെ വരവ് കുറഞ്ഞതും പ്രതികൂലമായി. വില കൂടിയതോടെ പാണ്ടിത്തേങ്ങ കൊപ്രയാക്കി മാ?റ്റുന്നതാണ് പ്രധാന വെല്ലുവിളി.

ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടി

വെളിച്ചെണ്ണയ്‌ക്കൊപ്പം മറ്റ് ഭക്ഷ്യ എണ്ണകളായ പാമോയില്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയ്ക്കും വില കൂടി. 100 ല്‍ നിന്ന പാമോയില്‍ 130 രൂപയിലേക്കും 120 ല്‍ നിന്ന് സണ്‍ഫ്‌ളവര്‍ 145 രൂപയിലേക്കുമാണ് ഉയര്‍ന്നത്.

പൊതിച്ച തേങ്ങയുടെ വില 65 രൂപ വെളിച്ചെണ്ണ വില 240 രൂപയിലേക്ക്

17ാം ഓവറില്‍ ഒരു റണ്‍സും എടുത്ത്, നിര്‍ണായക മത്സരത്തില്‍ ടി20 ആണെന്ന് പോലും മറന്ന് കെഎല്‍ രാഹുലിനെ ആവാഹിച്ച് വിളിച്ചുവരുത്തി പവര്‍പ്ലേയില്‍ ടെസ്റ്റ് കളിക്കുന്ന സമൃതി മന്ദാനയും 6(12) ഒക്കെ ഈ പണി കാണിക്കുമ്പോള്‍ പിന്നെ പാകിസ്ഥാന്‍ ജയിച്ചിട്ട് ഇന്ത്യ കയറിയാലും മലമറിക്കാന്‍ ഒന്നും ഇല്ലല്ലോ. ചെന്ന് പെടുന്നത് ഇംഗ്ലണ്ടിന്റെ മുന്നിലും ആയിരുന്നേനെ.